ജോളി സന്തോഷ്.

ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങളിലും ഇറ്റ് വീഴുവാൻ വെമ്പി നി ൽക്കുന്ന പുൽനാബിൻ തുമ്പത്തെ
മഞ്ഞുകണികകളിൽ പോലും വിശുദ്ധി യുടെ കണികകൾ ഉണ്ടായിരുന്ന ഒരു കാലം. പ്രതീക്ഷകളും സ്വപ്നങ്ങളും
പ്രത്യാശയും ഒക്കെ നിറഞ്ഞു നിന്നിരുന്ന ഒരു കാലത്തിന്റെ നിറവും ചില രുചി ഓർമകളും ആണെനിക്ക്
ഡിസംബർ.
മനസ്സിൽ സ്നേഹവും പ്രണയവും വിരഹവും ചെറിയ നോവുകളും ഒത്തിരി പൊട്ടിച്ചിരിക്കളും നിറച്ച ആ കാലത്തെ
ഞാൻ എങ്ങനെ ഇഷ്ടപെടാതിരിക്കും …
ബാല്യ കൗമാരങ്ങളിലെ ക്രിസ്മസ് എനിക്ക് നൽകുന്നത് കുറച്ചു ‘പിടി ‘ ഓർമ്മകൾ ആണ്.. കേക്കും വൈനും
ബിരിയാണിയും മറ്റ് അനുസാരികളും സമ്മാ ന പൊതികളും ഒന്നുമില്ലാത്ത ഒരു കാലം ..ഡിസംബറിലെ തണുത്ത
പ്രഭാതങ്ങളി ൽ അടി ച്ചു കൂട്ടിയിട്ട് കരിയിലകൾ കത്തിച്ച് ചുറ്റും കൂടിയിരുന്നു ചൂടു കായുന്നതിന്റെ നനുത്ത
ഓർമ്മകളും ഡിസംബറിന്റേതായി ഉണ്ട്.
കുട്ടികളുടെ സ്കൂൾ അവധിക്കാലങ്ങളെല്ലാം ആഘോഷങ്ങളുടെ കൂടി ആയിരുന്നല്ലോ . അതോ ആഘോഷങ്ങൾക്ക്
വേണ്ടിയുള്ളതായി രുന്നോ ആ അവധിക്കാലങ്ങൾ?.
ക്രിസ്മസ് തലേന്ന് തന്നെ ഒരുക്കങ്ങൾ തുടങ്ങും. കുതിർത്തി വച്ച അരി ഉരലിൽ ഇട്ടു പൊടിച്ചെടുത്ത മുറത്തി ൽ ഇട്ടു
തെള്ളിയെടുക്കും (അരി ച്ചെ ടുക്കുന്നു ). തെള്ളിയെടുക്കന്നത് ഒരു പ്രത്യേക കൈ വഴക്കം തന്നെ വേണമായിരുന്നു.
മുതി ർന്നവർ അത് ചെ യ്യുന്നത് ഒട്ടൊരു അതി ശയത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു. മുറ്റത്തു ഒരുക്കിയ
അടുപ്പി ൽ വലിയ ഉരുളിയിൽ തേങ്ങയും ജീരകവും ഒക്കെ ചേർത്ത വറുത്തെടുത്ത അവലോസുപൊടി എന്ന്
ഞങ്ങൾ വിളിക്കുന്ന അരി പൊടി ക്രിസ്മസ് രാവിലെ നന്നായി കുഴച്ചു വലിയ ഉരുളകളാക്കി വച്ചിട്ടുണ്ടാകും .
അടുക്കളത്തറയിലോ പനമ്പു വിരിച്ചിട്ട മുറ്റത്തോ എല്ലാവരും കൂടിയിരുന്നു അതിനെ ഒരേ വലുപ്പത്തിലുള്ള ചെ റിയ ഉരുളകളാക്കും . മുതി ർന്നവർ കുട്ടി കളെ ഓർമി പ്പി ക്കും .. ഉരുളകൾ ഉരുട്ടാൻ വരുന്നതിനു മുൻപ് കൈ നന്നായിട്ടു
കഴുക്കണേ എന്ന്… ചിരിച്ചും കഥകൾ പറഞ്ഞും ഇടക്ക് ഉരുട്ടിയ ഉരുളകളി ൽ ഒന്ന് വായി ലി ട്ടും കുട്ടികളും
മുതിർന്നവർക്കൊപ്പം കൂടും . ഒത്തിരിനാട്ടുവർത്തമാനങ്ങളും കഥകളും കുറച്ചു ബഡായികളും മേമ്പടിക്കായി
ചെറിയ രീതിയിലുള്ള പരദൂഷണങ്ങളും ചേർന്നതായിരുന്നു ആ സദസ്സ്. ഒക്കെ കേട്ടിരിക്കുന്നതിന്റെ സുഖം ഒന്നു
വേറെതന്നെയായിരുന്നു.
ഉരുട്ടിയ ഉരുളകൾ തിളച്ച വെള്ളത്തിൽ ഇട്ടു വേവിച്ചെ ടുക്കും . പി ടി യും ഇറച്ചി യും ,പി ടി യും വറുത്തരച്ച
കോഴിക്കറിയും അതാണ് കോമ്പിനേഷൻ. ഈ പി ടിക്ക് എന്താണിത്ര പ്രത്യേകത എന്ന് ചോദിച്ചേ ക്കാം ..
അന്നുണ്ടാക്കിയിരുന്ന ഒന്നും നമ്മുടേത് മാത്രം ആയിരുന്നില്ല.. അതുകൊ ണ്ട് തന്നെ അരി വെള്ളത്തി ൽ ഇടുന്നത്
മുതൽ പി ടി യുണ്ടാക്കി കഴിയുന്നതുവരെ അയൽവക്കക്കാരുടെ സഹകരണം ഉണ്ടായിരുന്നു. വീ ട്ടി ലുണ്ടാക്കുന്ന
വിശേഷ വിഭവങ്ങളുടെ ഒരു ഓഹരി അയൽവീ ടു കളിലും അവി ടുന്ന് ഇങ്ങോട്ടും എത്തിയിരുന്ന ഒരു കാലം
ഉണ്ടായിരുന്നു.. എന്തി ന് ഒരു വഴക്കുല പഴുപ്പിച്ചാൽ പോലും അതിൽ നിന്ന് ഒരു പെടല പഴം
അയല്പക്കത്തെത്തിച്ചിരുന്നു.
അതെ ആ ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കരുതലിന്റെയും ഒക്കെ കൂട്ടി ച്ചേ രൽ ആയിരുന്നു
അത്. അതുകൊണ്ടുതന്നെ യാ യിരിക്കാം ആ പി ടി ക്കും ഇറച്ചി ക്കും ഇത്ര രുചി ഉണ്ടാ കുവാ ൻ കാരണം
കല്ല്യാ ണം കഴി ഞ്ഞ ആദ്യ നാ ളുകളി ൽ പുതുമണവാ ളന് എന്റെ അമ്മ സ്നേഹപൂർവ്വം കൊ ടുത്ത പി ടി കണ്ടി ട്ട് ‘ഇത്
എന്ത് ചാധനം ‘ എന്ന് ചോ ദി ച്ച എന്റെ കെട്ടിയോ നോട്, സലിം കുമാറിന്റെ ഭാഷയി ൽ ഇത്രയും ഫേമസ് ആയ
പി ടി യും ഇറച്ചി യും അറി യാ ത്ത ഇവനേ താ ഈ ജാ ഡ… എന്ന് ചോദി ക്കുവാൻ തോന്നിയെങ്കി ലും പുതു
പെണ്ണായിരുന്നത് കൊ ണ്ടും എന്റെ തനി സ്വഭാവം പുറത്തെ ടുക്കുവാൻ സമയം ആകാത്തതുകൊണ്ടും കോഴി ചാറിൽ
മുക്കിയെടുത്ത പി ടി ക്കൊപ്പം ഞാൻ എന്റെ അമർഷം അങ്ങ് വി ഴുങ്ങി ..

സമ്മാനങ്ങൾ വാങ്ങുന്നതും കൊടുക്കന്നതൊന്നും ഒരു ശീലമോ നാട്ടുനടപ്പോ അല്ലാ യി രുന്നു.
പി ന്നീ ടെ പ്പോഴോ പ്ലം കേ ക്ക് ന്റെ മധുരവും സുഗന്ധവും ചേർന്നതായി ക്രിസ്മസ്. ഒപ്പം സ്നേഹവും കരുതലും
കാർഡി ന്റെ രൂപത്തി ലാ യി …
ടെ ക്നോളജികളുടെ കാലത്തു ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്കു അറിയുമോ അന്ന് ആറ്റു നോറ്റു കിട്ടിയിരുന്ന
ക്രിസ്മസ് കാർഡ് ന്റെ മഹത്വം .
ഓരോ കാലഘട്ടത്തിലും ക്രിസ്മസിന് ഓരോ ഭാ വങ്ങൾ ആയിരുന്നു. നഴ്സിംഗ് പഠനകാലത്ത് ക്രിസ്മസി ന്
ആഘോഷങ്ങൾക്കൊപ്പം ആത്മീയതയും കൂടി ച്ചേർന്നിരുന്നു. നഴ്സിങ് കഴിഞ്ഞുള്ള കുറച്ചു കാലഘട്ടങ്ങൾ
സ്വാതന്ത്ര്യവും ആർഭാടവും എന്നായിരുന്നു ക്രിസ്മസ്. അന്നായിരിക്കും ആദ്യമായി സമ്മാനങ്ങൾ വാങ്ങിയതും കൊടുത്തതും എന്നാണ് എന്റെ ഓർമ്മ.
കല്യാണത്തിനു ശേഷമുള്ള ക്രിസ്മസി ന് തേങ്ങാപ്പാലും കുരുമുളകും ചേർത്തു ഉണ്ടാക്കിയ താറാവ് കറിയുടെ
രുചി യും കൂടെ ഉണ്ടായിരുന്നു.
ജീവിതത്തിലെ ഒരു വലിയ മാറ്റത്തിന്റെ കാലഘട്ടമായിരുന്നു യുകെ യിലേക്കുള്ള പറിച്ചുനടൽ. നിലനിൽപ്പി ന്റെ
നെട്ടോട്ടങ്ങൾക്കിടയിൽ ആദ്യകാലങ്ങളിലെ ക്രിസ്മസ്കൾക്ക് തീരെ നിറം മങ്ങിയതായിരുന്നു.
പിന്നീട് അവ ചെറിയ ചെറി യ ഒറ്റപ്പെട്ട ആഘോഷങ്ങളിലേക്കും പിന്നെ ഒരുമിച്ചുള്ള ഒത്തു ചേരലുകളായി ക്രി സ്മസ്
മാറി .
2005 ആണെന്ന് തോന്നുന്നു ആദ്യമായി ആഘോഷങ്ങൾക്ക് തുടക്കം കുറി ച്ചത്. അഞ്ചു കുടും ബങ്ങൾ ഒത്തുചേർന്ന്
അവരവരുടെ വീടുകളിൽ ആഹാരം ഉണ്ടാക്കി, ഒരുമിച്ചു ഒരു വീട്ടിൽ കൂടി ആദ്യമായി ടോർച്ചേസ്റ്ററിൽ ക്രിസ്തുമസ്
ആഘോഷിച്ചതി ന്റെ സന്തോഷവും ഓർമ്മകളും ഇന്നും നല്ല മിഴിവോടെ മുൻപിൽ ഉണ്ട്.
പിന്നീടുള്ള ക്രിസ്മസ് എല്ലാം മകന്റെ മുഖത്ത് വിടർന്ന വലിയ ചിരികൾ ആയിരുന്നു. ക്രിസ്മസ് ട്രീ യും മുറികളും
അലങ്കരിച്ചു മകനോടൊപ്പം ഒരു കൊച്ചു കുട്ടിയെപ്പോലെ ക്രിസ്മസിനായി ഞങ്ങളും കാത്തിരുന്നു. ക്രിസ്മസ് പപ്പാ
സമ്മാനങ്ങൾ കൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും ഇടുങ്ങിയ ചിമ്മിനികൾക്കുള്ളിലൂടെ
എങ്ങനെ ക്രിസ്മസ് പപ്പാ അകത്ത് വരും എന്നുള്ള ആകുലതകൾ ആയിട്ടായിരുന്നു മകൻ ആ കാലങ്ങളി ൽ
ഉറങ്ങുവാൻ പോയിരുന്നത്. ക്രിസ്മസ് ട്രീ യുടെ അടിയിൽ കൂട്ടി യിരുന്ന് സമ്മാനങ്ങളുടെ മൂല്യത്തെക്കാൾ
എണ്ണത്തിനായിരുന്നു അന്ന് പ്രാധാന്യം .

യാഥാർത്ഥ്യത്തിൽ കഥകളിലും നോ വലുകളിലും കേട്ടറിഞ്ഞ ക്രി സ്മസ് അനുഭവിച്ചത് ഇവിടെ വന്ന ശേഷമാണ്.
മഞ്ഞുപെയ്യുന്ന, മാമരം കോച്ചുന്ന രാത്രികൾ. പ്രകൃതി പോലും ക്രിസ്മസിനായി ഒരുങ്ങി നിൽക്കുന്നതു പോലെ
തോന്നും . എങ്ങും ആഘോഷത്തിമിർപ്പ്. സ്നേഹവും സൗഹൃദങ്ങളും പങ്കിടുന്ന ദിവസങ്ങൾ. പിന്നെ മലയാ ളി
കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പും .
എത്ര പെട്ടെന്നാണ് കാലങ്ങൾ ഓടി യകുന്നത്. അന്ന് ക്രി സ്മസ് പപ്പ കൊടുത്തിരുന്ന സമ്മാനങ്ങൾക്ക്
അപ്പയുടെ പോക്കറ്റിലെ പൗ ണ്ടിന്റെ വിലയുണ്ടാ യിരുന്നു എന്നും ഇന്ന് എണ്ണത്തേക്കാൾ മൂല്യ ത്തിനാണ് പ്രാധാന്യം
എന്നും എന്റെ മകൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇന്ന് ജനൽ അരികിൽ നി ന്ന് വെറുതെ പുറത്തോ ട്ട് നോക്കി നിൽക്കുമ്പോ ൾ, ചന്നം പിന്നം പെയ്യുന്ന മഴയും
നനഞ്ഞു ഒലിച്ചു നിൽക്കു ന്ന കെട്ടിടങ്ങളും അതി നപ്പുറമുള്ള പുൽത്തകി ടി യും അതി നരി ക് വെച്ച് നിൽക്കുന്ന
ഇല പൊഴിഞ്ഞ മരങ്ങളും നമ്മെ ചിലതെല്ലാം ഓർമ്മിപ്പിക്കുന്നില്ലേ . വസന്തകാലം അധികം വി ദൂരമല്ലയെന്നും
ഇനിയും തളിർക്കാം എന്നും ഇനി യും പൂക്കാ മെ ന്നും .. ഒന്നും ഒന്നി ന്റെയും അവസാനമല്ലെ ന്നും
പ്രതീക്ഷകളും പ്രത്യാ ശയുമാ ണ് മുന്നോട്ടുള്ള ജീവിതം എന്നും .. അതുതന്നെ യല്ലേ ക്രി സ്മസ് തരുന്ന സന്ദേ ശവും …
എല്ലാവർക്കും പ്രതീക്ഷകളും പ്രത്യാശയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു…
Nice