അനു തങ്കച്ചൻ

നാഷണൽ വോക്കിങ് മന്തിനോടനുബന്ധിച്ചു എമിനെൻസ് ക്ലബ് അംഗങ്ങൾ നടത്തിയ രണ്ടാമത്തെ നടത്തം.
ഭൂരിപക്ഷം ക്ലബ്ബ് അംഗങ്ങളുടെ താല്പര്യപ്രകാരം ” പുഡിൽ ടൌൺ ഫോറസ്റ് ” ആണ് നടത്തത്തിന് വേണ്ടി തിരഞ്ഞെടുത്തത്. രാവിലെ 10:30 തോടുകൂടി ക്ലബ്ബംഗങ്ങൾ എത്തിച്ചേരുകയും 11 മണിയോടുകൂടി നടത്തം ആരംഭിക്കുകയും ചെയ്തു. നടത്തം ആരംഭിക്കുന്നതിനു മുൻപേ തന്നെ വോളണ്ടിയർമാർ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.
വളരെ മനോഹരങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഈ യാത്രയിൽ ഉടനീളം എല്ലാ അംഗങ്ങളും അനുഭവിച്ചറിഞ്ഞു. ഈ കാടിനെ കുറിച്ച് പറയുകയാണെങ്കിൽ, വളരെ വർഷത്തെ മനുഷ്യരുടെ ശ്രമഫലമായി ഉണ്ടാക്കിയെടുത്ത ഒരു വനപ്രദേശമാണ് ഇത്, അതുകൊണ്ടുതന്നെ കൃത്യമായ വരികളും നിരകളും ആയി വളരെ അച്ചടക്കത്തോടുകൂടി നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങൾ നമുക്ക് കാണാൻ കഴിയും.

വനത്തിനുള്ളിൽ കുറെ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ അതിമനോഹരമായ കുറ്റിക്കാടുകൾ പടർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ കാട്ട് ചെടികൾ നിറയെ പലനിറത്തിലുള്ള പൂക്കൾ അതിൽ നിന്നും തേൻ നുകരാനായി എത്തുന്ന വണ്ടുകളും ചെറുപക്ഷികളും മറ്റു പ്രാണികളും കണ്ണിനും മനസ്സിനും കുളിർമ തരുന്ന മനോഹരമായ കാഴ്ചകൾ ആയിരുന്നു കുറേക്കൂടി മുന്നോട്ടു പോയപ്പോൾ വളരെ വലിയ ഇടതൂർന്ന മരങ്ങൾ വളരെ കുറച്ചു മാത്രം സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുന്ന വളരെ ശാന്തമായ സ്ഥലം.
അവിടെനിന്നും വീണ്ടും മുന്നോട്ട്, രണ്ട് സൈഡിലും കുറ്റിക്കാടുകൾ നിറഞ്ഞ വഴിയിലൂടെ മുന്നോട്ടു പോയപ്പോൾ ഏറ്റവും മുന്നിൽ പോയ മനു സ്വന്തം ഭാര്യയെയും തള്ളി മറിച്ചിട്ട് ഉറക്കെ നിലവിളിച്ച് തിരികെ ഓടിവരുന്നത് കണ്ട് ഭയന്ന ഞങ്ങൾ എന്താണ് പറ്റിയത് എന്ന് ചോദിച്ചു അപ്പോൾ മനു “അയ്യോ പാമ്പ് പാമ്പ്…” അപ്പോഴേക്കും മനുവിന്റെ മകൾ അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു എന്നിട്ട് മനുവിനോട് പറഞ്ഞു: “അപ്പാ…. ഇത് അഡാർ എന്ന പേരുള്ള ഇംഗ്ലണ്ടിൽ കാണപ്പെടുന്ന ഒരിനം പാമ്പ് ആണ് ഇത് കടിച്ചാൽ നമുക്ക് ഒന്നും സംഭവിക്കുകയില്ല വളരെ കുറഞ്ഞ അളവിൽ മാത്രം വിഷമുള്ള പാമ്പാണ് ഇത് വളരെ കുഞ്ഞു കുട്ടികളെ ഇത് കടിച്ചാൽ ഒരുപക്ഷേ അസ്വസ്ഥത ഉണ്ടാകാം അതുകൊണ്ട് അപ്പ പേടിക്കേണ്ട ഇതിനെ ഞാൻ നോക്കിക്കൊള്ളാം അപ്പ മുന്നോട്ട് കടന്നുപോയികൊള്ളൂ..” അപ്പോഴേക്കും ആ പാമ്പ് ഒരു ദ്വാരത്തിലേക്ക് കയറി പോയി പിന്നീട് ധൈര്യമൊക്കെ സംഭരിച്ച് മനു വീണ്ടും മുന്നോട്ടു നടന്നു പിന്നീടുള്ള യാത്രയിൽ ഒരിക്കൽപോലും മുൻപിൽ പോകാതിരിക്കാൻ മനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ യാത്രയിൽ ഏറ്റവും പ്രായം കുറഞ്ഞ നടത്തക്കാരൻ ആയ “പാട്രിക് “നിമിഷനേരം കൊണ്ട് തന്നെ എല്ലാവരുടെയും ഹൃദയം കവർന്നിരുന്നു. അവൻ എല്ലാവരോടും ചങ്ങാത്തം കൂടുകയും വിശേഷങ്ങൾ ചോദിക്കുകയും അവന്റേതായ ഭാഷയിൽ സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു വളരെ വലിയ കുന്നുകൾ കുഞ്ഞിക്കാലുകൾ പെറുക്കി വെച്ച് കിലുകിലെ സംസാരിച്ചുകൊണ്ട് അവൻ നടന്നു നീങ്ങിയപ്പോൾ എല്ലാവർക്കും അതൊരു പ്രചോദനം തന്നെയായിരുന്നു

അങ്ങനെ ഒരു ദീർഘമായ നടത്തത്തിന് ശേഷം തുടങ്ങിയ സ്ഥലത്ത് തന്നെ എല്ലാവരും തിരിച്ചെത്തി അപ്പോഴേക്കും “രാജി” തയ്യാറാക്കിയ രുചികരമായ സംഭാരം എല്ലാവർക്കും വിതരണം ചെയ്തു എല്ലാവരും മതിയാവോളം സംഭാരം കുടിച്ച് തൃപ്തരായി. അതിനുശേഷം എല്ലാവർക്കും ഇരിക്കുവാനുള്ള ഒരു സ്ഥലം അവിടെ കണ്ടെത്തുക കുറച്ചുനേരം അവിടെ അവിടെ ഇരുന്നു സംസാരിച്ചു, പിന്നീട് മുട്ട പൊരിച്ചത് , മീൻ പൊരിച്ചത്, ചീര തോരൻ സാമ്പാർ , ചമ്മന്തി, അച്ചാർ ഇവചേർത്ത വിഭവസമൃദ്ധമായ പൊതിച്ചോറ് എല്ലാവരും വയറു നിറയെ കഴിച്ചു.
അതിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ നയിച്ച വിജു, സോജി, സന്തോഷ്, ജോളി എന്നിവർക്ക് എല്ലാവരുടെയും പേരിൽ നന്ദി രേഖപ്പെടുത്തി പിന്നീട് അവിടെ നിന്നും കുറച്ചു നാടൻപാട്ട്ഒക്കെ പാടി ഇനിയും ഇതുപോലുള്ള യാത്രകൾ പ്രതീക്ഷിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ വീടുകളിലേക്ക് എല്ലാവരും മടങ്ങി.

ഈ യാത്രാവിവരണത്തിലെ ‘മനു’ എന്ന വാക്കിനു പകരം ‘അനു’ എന്ന് തിരുത്തി വായിക്കുവാൻ അഭ്യർത്ഥിക്കുന്നു !
Very nice
Ngan pambine kandilla😔😏😛veetil vannu photo kandappola arinjath.